മുത്തുനബി (സ)യുട കുട്ടിക്കാലം ക്രിസ്താബ്ദം 570 ഏപ്രില്‍ 20-ാം തീയതി ഗജവര്‍ഷം ഒന്നാം കൊല്ലം, റബീഉല്‍ അവ്വല്‍ 12-ാം തീയതി തിങ്കളാഴ്ച ഖുറൈശി ഗോത്രത്തില്‍ ഹാശിം കുടുംബത്തില്‍ ആമിനയുടെ പുത്രനായി മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വസല്ലം മക്കയില്‍ ജനിച്ചു... ഏതാനും മാസങ്ങള്‍ക്കു മുമ്പ് പിതാവായ അബ്ദുല്ല അന്തരിച്ചതിനാല്‍ ജനിക്കുമ്പോള്‍ തന്നെ നബി ഒരു അനാഥശിശുവായിരുന്നു. പൈതൃകമായി ലഭിച്ച സ്വത്ത് അഞ്ച് ഒട്ടകവും ഏതാനും ആടുകളും ഒരു പരിചാരികയുമായിരുന്നു ... പിതാമഹനായ അബ്ദുല്‍ മുത്വലിബ് മക്കയില്‍ ഏറ്റവും സ്വാധീനശക്തിയുള്ള ഖുറൈശി ഗോത്ര നായകനായിരുന്നു. ഒരു വലിയ കുടുംബത്തെ സംരക്ഷിക്കേണ്ട ഭാരിച്ച ചുമതല അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ തന്റെ അനാഥ പൌത്രനെ അദ്ദേഹം അതിയായി സ്നേഹിച്ചു. തന്റെ വാത്സല്യ പുത്രനായ അബ്ദുല്ലയുടെ പെട്ടെന്നുള്ള മരണം മൂലം ഉളവായ അപാരദുഃഖത്തിന് ആ ഓമനക്കുഞ്ഞിന്റെ കോമള വദന ദര്‍ശനം ഏതാണ്ടൊരു ഉപശാന്തി വരുത്തിയിരുന്നു. ആമിനയുടെ പ്രസവ വിവരം കേട്ടയുടനെ അബ്ദുല്‍ മുത്വലിബ് വീട്ടിലെത്തി കുഞ്ഞിനെ എടുത്ത് കഅ്ബയില്‍ കൊണ്ടുപോയി മുഹമ്മദ് എന്നു നാമകരണം ചെയ്തു... കുഞ്ഞിന് പേരിട്ട ശേഷം അബ്ദ...
Comments
Post a Comment