‘സിഫായി’ ലഹളയും മാന്‍ ഓഫ് ദ മാച്ചും

‘സിഫായി’ ലഹളയും മാന്‍ ഓഫ് ദ മാച്ചും


ശംസുദ്ധീന്‍ ചേരൂര്‍
ലബാര്‍ കലാപത്തിന്റെ തൊണ്ണൂറാം വാര്‍ഷികം ആഘോഷിക്കുകയാണിപ്പോള്‍
ബൗദ്ധിക കേരളം കൈയ്യും കെട്ടി നോക്കിയിരിക്കുകയാണീ മനോഹരക്കാഴ്ച. നമ്മുടെ പോലീസിന് ഖജനാവില്‍ നിന്ന് ശമ്പളം കൊടുക്കുന്നില്ലേ…. അവര്‍ക്ക് പണി ഞങ്ങളുണ്ടാക്കിക്കൊടുക്കാമെന്നാണ് ‘സിഫായി’ കുട്ടികള്‍ (എസ്.എഫ്.ഐ) പറഞ്ഞു നടക്കുന്നത്. കാരണം തൊഴിലാളികളുടെ വിയര്‍പ്പ് ‘നാറുന്ന’ പ്രസ്താനമാണല്ലോ. പണിയെടുക്കാത്തവര്‍ പട്ടിണി കിടക്കണമെന്നാണ് പാര്‍ട്ടി നയം..
കേരളീയര്‍. വ്യത്യസ്ത രീതികളില്‍ വിവിധ പരിപാടികളുമായി വാര്‍ഷികം കൊണ്ടാടുമ്പോള്‍ മികച്ചു നിന്നത് എസ്.എഫ്.ഐ യാണ്. എവിടെ നേക്കിയാലും അടിയും ഇടിയും കാസര്‍ഗോഡ് മുതല്‍ തിരുവനന്തുപരം വരെ ചങ്കു തകര്‍ക്കുന്ന തല്ലാണ,് നല്ല നാടന്‍ തല്ല്!. ആകപ്പാടെ ഒരു മലബാര്‍ കലാപത്തിന്റെ പ്രതീതി… ആയരത്തിത്തൊള്ളായിരത്തി ഇരുപത്തിയൊന്ന് തിരിച്ചു വന്ന പോലെ!. (തെറ്റിദ്ധരിക്കരുത്. പുതിയ തലമുറ ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തിയൊന്ന് എന്തായിരുന്നെന്ന് പഠിക്കാന്‍ വേണ്ടി മാത്രമാണീ കാഴ്ചപ്പാട്).
പാര്‍ട്ടി ക്ലാസിലാണെങ്കില്‍ കുറേ ഡാരന്‍ഡഫ് തീയ്യറിയും കോളേജണിയില്‍ നവ ചിന്താഗതിയും കേട്ട് ചെവിയില്‍ നിന്ന് തീ പാറാന്‍ തുടങ്ങി. അപ്പോഴാണൊന്നു കോളേജില്‍ പോയിരുന്നാലോ എന്ന് തോന്നിയത്. അവിടെയാണെങ്കില്‍ കുറെ ഇക്വേഷന്‍സും ഫോര്‍മുലാസും….! (നടക്കാന്‍ തുടങ്ങിയ കാലത്തു തന്നെ ”പോലീസ് ഞങ്ങള്‍ക്ക് പുല്ലാണെ”ന്ന്. കൂകാന്‍ മാത്രം പഠിച്ച ഇവര്‍ക്കുണ്ടോ ഇത് വല്ലതുമറിയുന്നു). ഇതൊന്നും നമുക്ക് പറ്റിയതെല്ലെന്നറിഞ്ഞപ്പോഴാണവര്‍ ‘സിഫായി’ ലഹള തുടങ്ങിയത്. ആകെ അറിയാവുന്ന പണി ഇതൊക്കെയല്ലേ…. അതിനിടെയിലെന്തെര് കോളേജ്…? എന്തര് ക്ലാസ്…? ഫോട്ടോയെടുക്കുന്ന ക്യാമറകള്‍ എറിഞ്ഞുടക്കലാണ് മുഖ്യ വിനോദം… (കുത്തക കമ്പിനികളുടേതായത് കൊണ്ടോ, ഓണ്‍ ചെയ്യാനറിയാത്തതു കൊണ്ടോ അല്ല, വെറുതെ ഒരു രസം…! അത്രന്നെ…). ‘ഡോഗ്‌സ് ഔണ്‍ കണ്‍ട്രി’യില്‍ ഇത്തവണ ദീവാലിയും തൃശ്ശൂര്‍ പൂരവും നേരത്തെയായിരുന്നു… എന്തുമാവട്ടെ നമുക്ക് കയ്യടിക്കാം… വയറുന്തി ഏമ്പക്കമിട്ട് നടക്കുന്ന പോലീസ് ഒന്നനങ്ങി പണിയെടുക്കട്ടെ അല്ലേ…?
നാധിപത്യത്തിന്റെ ശ്രീകോവില്‍ ബോക്‌സിങ് റിങ്ങായി മാറുകയാണ്. മുമ്പൊക്കെ നിയമസഭയിലെ ദേഷ്യം തെരുവില്‍ തീര്‍ക്കാറായിരുന്നു പതിവ്… ഇന്ന് ”തള്ളേ കലിപ്പ് തീരണില്ല” എന്നും പറഞ്ഞ് ഒരറ്റപ്പോക്കാണതിനുള്ളിലേക്ക്!. എന്തു ചെയ്യാന്‍, പ്രതിപക്ഷത്ത് പത്തുമുപ്പതു പേരുണ്ടായിരുന്നപ്പോള്‍ പറഞ്ഞതിനൊക്കെ രണ്ട് വട്ടം മൂളി മിണ്ടാതിരിക്കുമായിരുന്നു. ഇതിപ്പോ അങ്ങനെയല്ലല്ലോ, അറുപത്തെട്ടെണ്ണമില്ലേ… അത്താണ്… ജനങ്ങളോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും…!
സീരിയല്‍ നടിമാരൊക്കെ ടി.വി രാജാഷിന്റെയടുത്തേക്കോടി വരികയാണത്ര, സംഭവം മറ്റൊന്നുമില്ല. ഗ്ലിസറിനില്ലാതെ സെക്കന്റുകള്‍ക്കിടയിലെങ്ങനെ പൊട്ടിക്കരഞ്ഞു?. അതിന്റെ ഗുട്ടന്‍സ് തപ്പിയാണീ വരവ്. ഒരു ബക്കറ്റ് നിറയെ കരഞ്ഞു തകര്‍ക്കുന്ന നടിമാര്‍ പോലും മൂക്കത്ത് വിരല്‍ വെച്ചത്രേ… ഓസ്‌കാര്‍ കമ്മിറ്റി നേരിട്ടിങ്ങോട്ട് വന്ന് അഭിനന്ദിക്കാനാലോചിക്കുകയാണ് പോലും….!! (കളി രാജേഷിനോടാ… ഹാ…)
ള്‍ കേരളാ തക്ബീര്‍ തൊഴിലാളി യൂണീയന്റെ തെണ്ടകീറല്‍ കേട്ടപ്പോഴാണ് കാര്യം ശ്രദ്ധിച്ചത്, സംഗതി സിമ്പിള്‍… ലീഗിന് ട്വന്റി ട്വന്റി കിട്ടിയപ്പോള്‍ മാന്‍ ഓഫ് ദി മാച്ച് ഞാനായിരുന്നുവെന്ന് ഫിത്‌ന ശൈഖിന്റെ അരുളപ്പാട്…! കപ്പ് കിട്ടി അഞ്ചാറ് മാസം കഴിഞ്ഞാണ് കളിയിലെ കേമനെ തീരുമാനിച്ചതെന്ന് മാത്രം… ഇത് കോമഡിയാണെന്ന് കെ.പി.എ മജീദ്. തിരഞ്ഞെടുപ്പു വേളയില്‍ ആര്‍ക്കാണു ‘കോടി’കളുടെ പിന്തുണയെന്ന് മീഡിയകള്‍ സൈക്കിളെടുത്തു പിന്നാലെ കൂടിയിട്ടും, തിരുവാ ഒരക്ഷരം ഉരിയാടാതെ മൗനി ബാബയായിരുന്നു ടിയാന്‍. എന്നിട്ടും വിടാത്തവരെ സംസ്‌കൃതം പറഞ്ഞ് പേടിപ്പിച്ചയച്ചു. ഇപ്പോ പിന്നെയങ്ങ് പറഞ്ഞേ തീരു എന്നവസ്ഥ എത്തിയപ്പോഴാണ് ശൈഖുനയുടെ വായയില്‍ നിന്ന് മുത്തുകള്‍ നിര്‍ഗളിച്ചത്… അന്നേ പറഞ്ഞിരുന്നെങ്കില്‍ ലീഗുകാര്‍ പ്രചരണം നിര്‍ത്തിവെച്ച് കിടന്നുറങ്ങുമായിരുന്നു. (ജയം ഉറപ്പായല്ലോ). അതുകൊണ്ട് അന്ന് പറഞ്ഞില്ല. പിന്നെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത് തിരക്കിനിടയില്‍ ശ്രദ്ധിച്ചിരുന്നില്ല. (ദീനിനെ കാത്തു സൂക്ഷിക്കുന്നതിനിടയില്‍ ഇതിനൊക്കെ എവടെ നേരം?). എന്നിട്ടിപ്പോള്‍ ശൈഖുല്‍ മശായിഖിനെ പലതും പറഞ്ഞ് കളിയാക്കുകയാണ് ചിലര്‍ (ഹാ! കഷ്ടം). ഫൈനലിന് ശേഷം സപ്പോര്‍ട്ടിങ് ടീമിനെ പ്രഖ്യാപിക്കുന്നത് പോലെയാണെന്ന് ചില ഇ.കെക്കാര്‍ ബഹളം വെക്കുന്നത്. ബഷീര്‍ ഇന്ന് ജീവിച്ചിരുപ്പുണ്ടെങ്കില്‍ തന്റെ കഥാ പാത്രത്തിന് ‘എട്ടുകാലി മമ്മുഞ്ഞി’ എന്നല്ല, ‘പതിനാറുകാലി കാന്തുഞ്ഞ’ എന്നായിരിക്കും പേരിടുക. (സെക്കന്റുകള്‍ക്കുള്ളില്‍ ഭൂഖണ്ഡങ്ങള്‍ മാറിച്ചവിട്ടാന്‍ രണ്ട് കാല് മതിയോ? മിനിമം ഇത്രയെങ്കിലും വേണ്ടേ…?).
ഇതുപോലെ രണ്ടു കൊല്ലം മുമ്പ് ‘ശൈഖുനാ’ പാര്‍ലമെന്റിലേക്ക് പറഞ്ഞയച്ച ‘കണ്ണിയത്തിന്റെ സ്ഥാനാര്‍ത്ഥി’ (നഊദു ബില്ലാഹ്!) രണ്ടത്താണിയും ഹംസാക്കയും ഭൂമുഖത്ത് കാണാനില്ലെന്നൊരു പരാതി വന്നിട്ടുണ്ട്. ബഹിരാകാശത്തോ മറ്റോ ആണോ? ഇനി, പാര്‍ലമെന്റങ്ങാനും പാതാളത്തിലേക്ക് മാറ്റിയതാണോ? ആവോ…
നുണ പറയല്‍ യന്ത്രം വായലിട്ട് നടക്കുന്ന ‘ശൈഖുനാ’ മുടിവള്ളി കഴുത്തില്‍ മുറുകി സഖറാത്ത് വലിക്കുമ്പോള്‍ ഒന്നെറിഞ്ഞതാണ്. സംഗതി ഏറ്റെങ്കിലായി… കാരണം വിഘടിത ക്യാമ്പില്‍ ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊലെയെക്കാള്‍ വലിയ ദുരന്തമായിരിക്കുകയാണീ ‘ജാലിയാവാലാ.’ ഉറങ്ങാത്ത കൊച്ചു കുട്ടികളെ ഉറക്കാന്‍ അത്ഭുതങ്ങള്‍ നിറഞ്ഞ ജിന്നിന്റെയും പിശാചിന്റെയും മുത്തശ്ശി കഥകള്‍ പറഞ്ഞു കൊടുക്കുന്നത് പോലെ ‘മുത്തച്ഛന്‍’ കഥകള്‍ പറഞ്ഞ് അണികളെ അടക്കാന്‍ നോക്കുകയാണീ പകരന്‍ സാഹിബ്. എല്ലാം കൂട്ടിയയച്ചാല്‍ നോബല്‍ കിട്ടുമായിരുന്നു!. എ.പിയോട് ചേദിക്കാതെ ഇനി അല്ലാഹു ഒന്നും ചെയ്യിലത്രെ… (നഊദു ബില്ലാഹ്!!). കാരന്തൂറില്‍ നിന്ന് പുട്ടപര്‍ത്തിയിലേക്കുള്ള ദൂരം കുറയുകയാണോ??. (പടച്ചോന്‍ കാക്കട്ടെ!). ഇങ്ങനെ പോയാല്‍ കാന്തന്‍ പാളയിത്തില്‍ ആള്‍ക്കാര്‍ പോയിട്ട് ഒരമീബക്കുട്ടി പോലും ബാക്കിയുണ്ടാവില്ല… എന്താണിവരുടെ വിചാരം??… കടലീന്ന് ബക്കറ്റില്‍ വെള്ളം കോരി അതില്‍ തിരയുണ്ടാക്കാന്‍ നോക്കുകയല്ല വേണ്ടത്, (അത്തരക്കാര്‍ക്ക് മലയാളത്തില്‍ ഒന്നാന്തരം പദങ്ങളുണ്ട്!.) തിര കടലിലേ ഉണ്ടാകൂ… തിരിച്ചൊഴിച്ച് അതില്‍ ലയിക്കുകയാണ് വേണ്ടത്. ഈര്‍ക്കിലുകള്‍ ചേര്‍ന്നാല്‍ വട വൃക്ഷമാകില്ല, അതിനെ ചൂലെന്നേ വിളിക്കാവൂ…

Comments

Popular posts from this blog

മഹാനായ അലി (റ അ)ചരിത്രം

മുത്തുനബി (സ)യുട കുട്ടിക്കാലം

മൂസാ നബി (അ) ചരിത്രം ഒരു ലഘു വിവരണം