സൂറത്ത് മുല്‍ക്ക് പതിവാക്കിയ ഒരാളുടെ അനുഭവം

സൂറത്ത് മുല്‍ക്ക് പതിവാക്കിയ ഒരാളുടെ അനുഭവം          

Image result for mulk surah     രിക്കൽ നബി(സ)യുടെ സാഹാബിമാരിൽ പെട്ട ഒരു മനുഷ്യൻ ദീർഘ യാത്ര കഴിഞ്കഴിഞ് മടങ്ങി വരുകയായിരുന്നു.രാത്രി സമയമായ പോൾ അദ്ദേഹം വിജനമായ ഒരു മരു പ്രദേശത്ത് എത്തി.തല്കാലം അല്പം വിശ്രമിച് യാത്ര തുടരാമെന്ന് കരുതി അദ്ദേഹം തന്ടെ കൈവശ മുണ്ടായിരുന്ന കയറും പായയും കൊണ്ട് ഒരു താല്കാലിക വിശ്രമ മുറി ഒരുക്കി.അറിയാതെ യാത്ര ക്ഷീണം കാരണം അദ്ദേഹം ഉറങ്ങി പോയി.അല്പം കഴിഞ് ഉറക്ക് ഞട്ടിയപോൾ അദ്ദേഹം കേൾകുന്നത് പരിശുദ്ധ ഖുർആനിലെ തബാറക സൂറത്ത് സുന്ദരമായി പാരായണം ചെയ്യുന്നതാണ്.അദ്ദേഹം ചുറ്റും നോക്കി.ആരെയും കാണുന്നില്ല.വീണ്ടും ശ്രദ്ധിച്ചപോൾ അയാൾക് മനസിലായി താൻ വിരിച്ച വിരിപിന്ടെ അടിഭാഗത്ത് നിന്നാണ് അതു കേൾക്കുന്നത്‌.ഉടൻ അയാൾ വിരിപ് നീക്കി.ആ കാഴ്ച്ച കണ്ട അയാൾ ഞട്ടി പോയി.താൻ താല്കാലിക വിശ്രമ മുറി ഒരുകിയിരികുന്നത് ഒരു പഴയ കബറിനു മുകളിൽ ആണ്.ആ ഖബറിൽ നിന്നാണ് പ്രസ്തുത ഖുർആൻ അധ്യായം പാരായണം ചെയ്യുന്ന ശബ്ദം കേൾകുന്നതന്നു തിരിചറിഞ്ഞയാൾ ഉടൻ അവിടെ നിന്നും തന്ടെ ഒട്ടക പുറത്ത് കയറി നേരെ മുത്ത് നബി(സ)യുടെ അരികിൽ എത്തി.ഉണ്ടായ സംഭവം നബി(സ)യോട്‌ വിവരിച്ചു.അപ്പോൾ നബി(സ) പറഞ്ഞു ആ ഖബറിൽ കിടക്കുന്ന മനുഷ്യൻ തൻടെ ജീവിതത്തിൽ മുടങ്ങാതെ തബാറക സൂറത്ത് പതിവാകിയ ആൾ ആയിരുന്നു.നബി(സ അ) തുടർന്ന് പറഞ്ഞു ആരെങ്കിലും തബാറക സൂറത്ത് പതിവായി ഓതി വന്നാൽ ആരാരും സഹായിക്കനില്ലാത്ത ഖബറിണ്ടെ ഇരുട്ടിൽ അവന് വെളിച്ചമായി കാവൽ നിൽകും എന്ന് മാത്രമല്ല.ഖബറിലെ എല്ലാ പ്രയാസഘട്ടങ്ങളിൽ നിന്നും ആ സൂറത്ത് അവനെ രക്ഷിക്കും .എന്തിനേറെ തന്നെ ചോദ്യം ചെയ്യാൻ മുന്കർ,നകീർ മലക്കുകളോടു പോലും പ്രസ്തുത സൂറത്ത് പറയും,ഇത്‌ എന്ട ആൾ ആണ്.നിങ്ങൾക് ഇയാളെ ചോദ്യം ചെയ്യാൻ വിട്ടു തരില്ല.അവസാനം മലകുകൾ പിൻവാങ്ങും.പിന്നെ കിയാമത് നാളിൽ വിചാരണ ദിവസം അള്ളാഹു സുബ്ഹാന തആലയുടെ മുന്നിൽ ഇത്‌ എന്നെ സ്ഥിരമായി ഓതിയ ആളാണ്,അതു കൊണ്ട് ഇയാൾക്ക് സ്വർഗം നല്കണം എന്നു ശുപാർഷ ചെയ്യുകയും അവന് സ്വർഗം വാങ്ങിച്ചു കൊടുക്കുകയും ചെയ്യുമെന്നും മുത്ത് ഹബീബ് (സ)പറഞു.സഹോദരാ നാം എല്ലാവരും ഇന്നല്ലങ്കിൽ നാളെ മരിക്കും.ക്ഷണികമായ ദുനിയാവിൽ നാം മണികൂറുകൾ ഫേസ്ബൂകിലും,വാട്സപിലും ,യുടുബിലുംചിലവഴിക്കുന്നു.നാം ഇത്രയും മഹത്വം പറഞ സൂറത്ത് ഓതുവാൻ ആകെ വേണ്ടത് ഒരു നാല്‌ മിനിറ്റ്.സഹോദരാ നമ്മുടെ ഖബർ വെളിച്ച മാക്കാൻ  നമുക്ക് ദിവസത്തിൽ ഒരു നാല്മിനുട്ട് നീകിവെക്കാം.അള്ളാഹു അന്ഗ്രഹികട്ടെ.*****ഈ സൂറത്ത് ഖുർആനിലെ അറുപത്തിയേഴാം അദ്ധ്യായമായ മുപ്പത് ആയത്തുകൾ ഉളള മുൽക്ക് സൂറത്ത് ആണ്.സഹോദാരാ വായിച്ചതിന് ശേഷം ഫോർവേഡു ചെയ്യുക,നമ്മുടെ സാഹോദരൻ മാർകും അറിവ് എത്തിക്കുക,അള്ളാഹു സ്വീകരികുകയും,നമ്മുടെ പാപങ്ങൾ പൊറുത്ത് അവന്ടെ ജന്നാത്തുൽ ഫിർദൌസിൽ ഒരുമിച്ചു കൂട്ടു മാകാറാകട്ടെ...ആമീൻ യാ റബ്ബൽ ആലമീൻ.            

Comments

Popular posts from this blog

മഹാനായ അലി (റ അ)ചരിത്രം

മുത്തുനബി (സ)യുട കുട്ടിക്കാലം

മൂസാ നബി (അ) ചരിത്രം ഒരു ലഘു വിവരണം